ചെങ്ങന്നൂർ: മുളക്കുഴ കാരക്കാട് സ്‌നേഹത്തണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്‌നേഹ സംഗമവും ചികിത്സാ സഹായ വിതരണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.ട്രസ്റ്റ് മുഖ്യ രക്ഷാധികാരി വി.എം റഷീദ് അദ്ധ്യക്ഷത വഹിച്ചു.ട്രസ്റ്റ് ചെയർമാൻ സുനീഷ് കുമാർ,പ്രോജക്ട് കോ-ഓർഡിനേറ്റർ അജിതാ നിർമ്മൽ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജേഷ് തോമസ് എന്നിവർ പ്രസംഗിച്ചു.