ചെറിയനാട്: ഇടവങ്കാട് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ 157-ാമത് പെരുന്നാളിന് ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി റവ.ഫാ. മാത്യു ഏബ്രഹാം കാരയ്ക്കലിന്റെ കാർമ്മികത്വത്തിൽ കൊടിയേറി. 9 മുതൽ 15 വരെ പെരുന്നാൾ ആഘോഷങ്ങൾ നടക്കും. 11ന് ആരംഭിക്കുന്ന കൺവെൻഷനിൽ റവ. ഫാ.ജോജി കെ. ജോയ്, പ്രൊഫ. ഇട്ടി വർഗീസ്, വെരി.റവ.ഫാ. ജോസഫ് സാമുവേൽ കറുകയിൽ കോർ എപ്പിസ്‌കോപ്പ എന്നിവർ പ്രസംഗിക്കും. 14ന് വൈകിട്ട് 6 30ന് ആലാ നാക്കോലയ്ക്കൽ പുത്തൻ മഠത്തിൽ ഭവനാങ്കണത്തിൽ നിന്ന് ആരംഭിച്ച് ദേവാലയത്തിലേക്ക് പ്രദക്ഷിണം നടക്കും. 15ന് മൂന്നിന്മേൽ കുർബാനയ്ക്ക് സുൽത്താൻബത്തേരി ഭദ്രാസനാധിപൻ ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമികത്വം വഹിക്കും. പുതിയതായി നിർമ്മിച്ച ഓഫീസ് കെട്ടിടസമുച്ചയ കൂദാശയും വെച്ചൂട്ടും നടക്കും. പെരുന്നാൾ ക്രമീകരണങ്ങൾക്ക് വികാരി ഫാ.ഏബ്രഹാം കോശി കുന്നുംപുറത്ത്, പി.ജി മത്തായി, സെക്രട്ടറി കെ.പി. ബാബു, കൺവീനർമാരായ ബീൽജി പി. വർഗീസ്, അനിൽ പി. അച്ചൻകുഞ്ഞ് എന്നിവർ നേതൃത്വം നൽകുന്നു.