ചെങ്ങന്നൂർ : എസ്.എൻ.ഡി.പിയോഗം 1152-ാം തിരുവൻവണ്ടൂർ ശാഖ ഗുരുദേവ ഭദ്രകാളിദേവിക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചുള്ള വിശേഷാൽ പൊതുയോഗം ശാഖാ പ്രസിഡന്റ് സുകുമാരൻ കിഴക്കേമാലിയുടെ അദ്ധ്യക്ഷതയിൽ കൂടി. യൂണിയൻ കൺവീനർ ബൈജു അറുകുഴി ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗം ഗിരീഷ്‌കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി മണിക്കുട്ടൻ വാരിക്കോട്ടിൽ, കുടുംബയൂണിറ്റ് കൺവീനർ പങ്കജാക്ഷൻ തോപ്പിൽ
എന്നിവർ സംസാരിച്ചു.