ചെങ്ങന്നൂർ : എസ്.എൻ.ഡി.പി.യോഗം ചെങ്ങന്നൂർ യൂണിയനിൽപ്പെട്ട 1152-ാം തിരുവൻവണ്ടൂർ ശാഖയുടെ കൊടിയും കൊടിമരവും കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. തിരുവൻവണ്ടൂർ സ്‌കൂൾ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കൊടിയും കൊടിമരവുമാണ് നശിപ്പിച്ചത്. ഇതിനെതിരെ

ശാഖായോഗം ശക്തമായി പ്രതിഷേധിച്ചു. ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.