ചെങ്ങന്നൂർ: ചെറിയനാട് ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ. വാസു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിന്റ് പി.ഉണ്ണികൃഷ്ണൻ നായർ അദ്ധ്യക്ഷനായിരുന്നു. വിരമിക്കുന്ന പ്രഥമ അദ്ധ്യാപിക എം.സുജാത, അദ്ധ്യാപികമാരായ എസ്.സുമാദേവി, ആശാദേവി എന്നിവരെ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ.എസ്.രവി ആദരിച്ചു. സ്‌കൂൾ വികസനത്തിന് സഹായം നൽകിയ ജോൺസൺ കുറ്റിയിലിനെ ആദരിച്ചു. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രമ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിച്ചു. സീരിയൽ ആർട്ടിസ്റ്റ് ഗായത്രി അരുൺ സ്‌കൂൾ വാർഷികം ഉദ്ഘാടനം ചെയ്തു. ജി.വിവേക്, ജി.വേണു, എൻ.സുധാമണി, ടി.സി.സുനിൽ കുമാർ, സുജിതാ മോഹൻ, ദീപാ പി.എസ്, ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.