അടൂർ: എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം വിനിയോഗിച്ച് ഏറത്ത് പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ എ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലാ റജി അദ്ധ്യക്ഷയായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേശ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ആശാ ഷാജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലേന്ദ്രനാഥ്, പഞ്ചായത്ത് അംഗങ്ങളായ രാജേഷ് അമ്പാടി, ടി.ഡി.സജി, അജികുമാർ, ബാബു ചന്ദ്രൻ, മെഡിക്കൽ ഒാഫീസർ ഡോ.ഹരീഷ് എന്നിവർ സംസാരിച്ചു.
രജിസ്ട്രേഷൻ പ്രീ ചെക്ക്, പ്രൈമറി വെയിറ്റിംഗ് ഏരിയ, രണ്ട് ഒ.പി.മുറികൾ, വിശ്രമകേന്ദ്രം, ശാരീരിക വൈകല്യമുള്ളവർക്കുള്ള ടോയിലറ്റ്, റാമ്പുകൾ എന്നിവ പുതിയ കെട്ടിടത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.