പന്തളം: കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം 13 മുതൽ 16 വരെ പന്തളത്ത് നടക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള കൊടിമര ജാഥകൾ, ദീപശിഖാ റാലി എന്നിവ 13 ന് ആരംഭിച്ച് ജില്ലയുടെ വിവിധ കേ ന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 5ന് പന്തളത്ത് എത്തിച്ചേരും, പ്രതിനിധി സമ്മേളനഗറിൻ ഉയർത്താനുള്ള പതാക 13ന് രാവിലെ 9 ന് നിരണം കുഞ്ഞന്റെ സ്മൃ തിമണ്ഡപ ത്തിൽ നിന്ന് പ്രയാണം ആരംഭിക്കും, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ.സനൻ കുമാർ പതാക കൈമാറും, എം.ജെ.അച്ചൻകുഞ്ഞാണ്
ജാഥാ ക്യാപ്റ്റൻ, വി വിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വൈകിട്ട് 5ന് പന്തളത്ത് എത്തുമ്പോൾ പതാക ഇ .ഫസൽ ഏറ്റുവാങ്ങും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കവിയൂർ കോട്ടൂർ കുത്തുകുഞ്ഞിന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് രാവിലെ 9 ന് ആരംഭിക്കും സി.പി.എം.സംസ്ഥാന കമ്മറ്റി അംഗംഅഡ്വ.കെ.അനന്തഗോപൻ പതാക കൈമാറും, അജിത് പ്രസാദാണ് ജാ ഥാ ക്യാപ്ടൻ, പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരം പൂങ്കാവിൽ വി.ആർ.ശിവരാജ ന്റെ സ്മൃമൃതി മണ്ഡപത്തിൻ നിന്ന് രാവിലെ 9 ന് ആരംഭിക്കും.കൊടിമരം കൈമാറുന്നത് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ജെ.അജയകുമാറാണ്, പി.രാധാകൃഷ്ണൻ നായരാണ് ജാഥാ ക്യാപ്ടൻ, വൈകിട്ട് 5 ന് കെ.പി.ചന്ദ്രശേഖര കുറുപ്പ് കൊടിമരം ഏറ്റുവാങ്ങും. പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരം കിടങ്ങന്നൂരിൽ എം.എം.സുകുമാരന്റെ സ്മൃതി മണ്ഡപത്തിൽ നിന്ന് രാവിലെ 9 ന് ആരംഭിക്കും ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.പത്മകുമാർ കൈമാറും. സത്യവ്രതനാണ് ജാഥാ ക്യാപ്ടൻ. പി.കുമാരൻ കൊടിമരം ഏറ്റുവാങ്ങും. ദീപശിഖാ റാലി 13ന് 3 മണിക്ക് പന്തളം രക്തസാക്ഷി മണ്ഡപത്തിൻ നിന്ന് ആരംഭിക്കും
ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി.ഡി. ബൈജു ദീപശിഖ കൈമാറും രാ ധാരാ മചന്ദ്രനാണ് ക്യാപ്ടൻ വൈകിട്ട് 5 ന് എം.റ്റി. കുട്ടപ്പൻ ഏറ്റുവാങ്ങും.