പത്തനംതിട്ട: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി ചൈനയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽ നിന്ന് വരുന്നവരെ നിരീക്ഷണ വിധേയമാക്കും. ചൈനയ്ക്കു പുറമേ കൊറോണ ബാധിത രാജ്യങ്ങളായ സിംഗപ്പൂർ, കൊറിയ, ജപ്പാൻ, തായ്‌ലന്റ്, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിൽ നിന്നെത്തുന്ന ആളുകളെ 28 ദിവസത്തേക്ക് ജില്ലയിൽ നിരീക്ഷിക്കും. ജില്ലയിൽ നിലവിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 67 പേരാണ്. 28 ദിവസം നിരീക്ഷണ കാലാവധി പൂർത്തിയാക്കുന്നവർ തൊട്ടടുത്തുളള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്ന് ഡി.എം.ഒ. ഡോ. എ.എൽ. ഷീജ പറഞ്ഞു. കൊറോണ രോഗനിയന്ത്രണത്തോടനുബന്ധിച്ച് വിവിധ സമിതികളുടെ യോഗം കളക്ടറേറ്റിൽ ഡി.എം.ഒയുടെ അദ്ധ്യക്ഷതയിൽ ചേർന്നു.