റാന്നി: വിശ്വാസം ദൃഡമായിരിക്കണമെന്നും, ഏതു പ്രതികൂല സാഹചര്യങ്ങൾ വന്നാലും നാം വിശ്വസിക്കുന്ന ആശയങ്ങളിൽ ഉറച്ചു നിൽക്കണമെന്നും ഗുരു സേവാ നികേതൻ പ്രഭാഷക നിർമ്മല മോഹൻ കോട്ടയം പറഞ്ഞു.മാടമൺ ശ്രീനാരായണ കൺവെൻഷന്റ രണ്ടാം ദിവസം പിണ്ഡനന്ദി എന്ന വിഷയത്തിൽ ക്‌ളാസെടുക്കുകയായിരുന്നു അവർ. നിസാര കാര്യത്തിന്റെ പേരിൽ ഈശ്വരനെ പഴിക്കുന്നതാണ് നാം കണ്ടു വരുന്നത്. ആവശ്യങ്ങൾക്കു മാത്രമായി ഈശ്വര ചിന്തയും വിശ്വാസവും മാറുന്നെന്നും നിർമ്മല മോഹൻ പറഞ്ഞു.
ഗുരുധർമ്മ പ്രചരണ സഭ മണ്ഡലം പ്രസിഡന്റ് സി.എസ്.വിശ്വംഭരൻ അദ്ധ്യക്ഷനായിരുന്നു.
ഉച്ചയ്ക്കു ശേഷം ദൈവദശകം എന്ന വിഷയത്തിൽ തങ്ക ലക്ഷ്മി സുധാകരൻ കൂടൽ ക്‌ളാസെടുത്തു.യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം പി.കെ ലളിതമ്മ അദ്ധ്യക്ഷയായിരുന്നു. യോഗങ്ങളിൽ യുണിയൻ ചെയർമാൻ പി.ആർ.അജയകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ എം.എസ് ബിജു കുമാർ, വി.ജി കിഷോർ, പി.എൻ ചന്ദ്രപ്രസാദ്, കെ.ബി മോഹൻ, പ്രദീപ് കുമാർ കിഴക്കേ വിള, കെ.കെ സോമരാജൻ, ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ പി.എൻ മധുസുധനൻ തുടങ്ങിയവർപങ്കെടുത്തു.
ഇന്ന് രാവിലെ 10ന് പ്രീതി ലാൽ ക്ലാസിനു നേതൃത്വം നൽകും.2 ന് ഭക്തി ഗാന സുധ