ചിറ്റാർ : വയ്യാറ്റുപുഴ മൺപിലാവ് ശ്രീശിവഭദ്ര ക്ഷേത്രത്തിലെ പൂരം മഹോത്സവത്തിനോട് അനുബന്ധിച്ച് മകര പൊങ്കാല നടന്നു. തന്ത്രി ശ്രീദത്ത് ഭട്ടതിരിപ്പാട് ഭണ്ഡാര അടുപ്പിൽ അഗ്‌നി പകർന്നു. നൂറിലധികം ഭക്തർ പൊങ്കാല അർപ്പിച്ചു.