കൊടുമൺ : ഇ.എം.എസ് സ്‌പോർട്‌സ് അക്കാദമിക്ക് പത്തുലക്ഷം രൂപ പ്രവർത്തന ഗ്രാൻഡ് ധനമന്ത്രി തോമസ് ഐസക്ക് അനുവദിച്ചു. കഴിഞ്ഞ മൂന്ന് വർഷമായി പ്രവർത്തിച്ചുവരുന്ന സ്‌പോർട്‌സ് അക്കാദമിയിൽ 30ൽ പരം കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു. ഫുട്‌ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ, അത് ലറ്റിക് എന്നിവയിൽ തുടർപരിശീലനവുമുണ്ട്. 15ന് രാവിലെ 7ന് കൊടുമൺ എച്ച്. എസ് ഗ്രൗണ്ടിൽ തുടർപരിശീലനം ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ മാസത്തോടെ കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയം പൂർണ്ണമായും പ്രവർത്തനക്ഷമമാക്കും. അതോടെ ജില്ലയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ളതുമായ സ്‌റ്റേഡിയമായി കൊടുമൺ മാറും.
എ.എൻ. സലിം
അക്കാദമി പ്രസിഡന്റ്