വള്ളിക്കോട് : നടുവത്തൊടി ഏലായിലെ കൊയ്ത്തുത്സവം ജില്ലാ പഞ്ചായത്തംഗം എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി മോൾ ജോസഫ്, വൈസ് പ്രസിഡന്റ് വൈ.മണിലാൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസന്ന രാജൻ, രാധാവേണു, കൃഷി ഓഫീസർ രജിത് കുമാർ.എസ്, അസി. കൃഷിഓഫീസർ കെ.എസ് അനീഷ്, പാടശേഖര സമിതി പ്രസിഡന്റ് വിശ്വനാഥൻ നായർ, സെക്രട്ടറി വിക്രമൻ നായർ എന്നിവർ പങ്കെടുത്തു. വള്ളിക്കോട് പഞ്ചായത്തിൽ 7 പാടശേഖരങ്ങളിലായി 130 ഹെക്ടർ സ്ഥലത്ത് നെൽകൃഷി ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് നെൽകൃഷി ചെയ്യുന്നത്. സപ്ലൈകോയുടെ നേതൃത്വത്തിലാണ് നെല്ല് സംഭരണം.