പത്തനംതിട്ട : കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിൽ യാർഡും മേൽക്കൂരയും നിർമ്മിക്കാൻ 1.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു . എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് വീണാ ജോർജ് എം.എൽ.എ അറിയിച്ചു. കെ.എസ്. ആർ. ടി.സി സാമ്പത്തിക പ്രതിസന്ധിയിലായതിനാലാണ് എം.എൽ.എ ഫണ്ട് അനുവദിച്ചതെന്ന് വീണാജോർജ് പറഞ്ഞു. യാത്രക്കാർ ബസുകളിലേക്ക് കയറുന്ന സ്ഥലത്തിന് മുകളിലാണ് മേൽക്കൂര നിർമ്മിക്കുന്നത്. യാർഡിന് ഒരു കോടി രൂപയും മേൽക്കൂരയ്ക്ക് 41 ലക്ഷം രൂപയാണ് വിനിയോഗിക്കുക. സ്വീവേജ് ടീറ്റ്‌മെന്റ് പ്ലാന്റ് നിർമ്മിക്കാൻ 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.