ചെങ്ങന്നൂർ: ശ്രീനാരായണ കോളജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർ കോളേജിയേറ്റ് ഫെസ്റ്റ് മത്സരങ്ങൾ ഇന്നും നാളെയുമായി കോളേജ് ഓഡിറ്റോറ്റയത്തിൽ നടക്കും. ഡിബേറ്റ്, ക്വിസ്, പവ്വർ പോയിന്റ്, സ്‌പോട്ട് ഡാൻസ്, കൗണ്ടി ടൂർണമെന്റ്, മാർക്കറ്റിംഗ് മാനേജ്‌മെന്റ് ഗെയിം, സംഗീതം, ടിക് ടോക് , സെൽഫി എന്നീ മത്സരങ്ങളാണ് നടത്തുക. ഇത് കൂടാതെ ഓൺലൈൻ മത്സരങ്ങളുമുണ്ട്. വിജയികൾക്ക് പ്രൈസ് മണിയും ആകർഷകമായ മറ്റു സമ്മാനങ്ങളും നൽകും. പത്രസമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.നിഷ ജെ തറയിൽ, ഡോ.വേണു.എസ്, മനീഷ്.എ, ഐശ്വര്യ.എസ്, അക്ഷയ കെ.മോഹൻ എന്നിവർ പങ്കെടുത്തു.