ചെങ്ങന്നൂർ: മാവേലിക്കര - കോഴഞ്ചേരി റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപത്തെ സേഫ്ടി ബാറുകൾ ഭീഷണിയാകുന്നു. ഇന്നലെ പേരിശ്ശേരി ഭാഗത്തുനിന്ന് ചെങ്ങന്നൂരിലേക്ക് വന്ന ടിപ്പർ ലോറി മേൽപ്പാലത്തിന് അടിയിൽകൂടി കടന്നുപോകുമ്പോൾ രണ്ടാമത്തെ ക്രോസ്ബാർ ഒടിഞ്ഞുവീണു. ക്രോസ്ബാറിന്റെ ഇരുവശങ്ങളും സുരക്ഷിതമായല്ല സ്ഥാപിച്ചിട്ടുള്ളത്.