കോന്നി : പറക്കുളം കെ.കെ പാറ പ്ലാന്റേഷൻ കോർപ്പറേഷൻ ബി ഡിവിഷനിൽ ഉണക്കപ്പുല്ലിന് തീപിടിച്ച് അടിക്കാടുകൾ കത്തി നശിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സീതത്തോട് നിന്ന് ഫയർഫോഴ്‌സ് എത്തി നാട്ടുകാരുമായി ചേർന്ന് തീയണച്ചതിനാൽ അത്യാഹിതങ്ങൾ ഒഴിവായി.