ഇലന്തൂർ: ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നിർമാണത്തിൽ കാലതാമസം വരുത്തുന്നതിനെതിരെ ഭരണപക്ഷ അംഗത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഒാഫീസിന് മുന്നിൽ ധർണ നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എസ് സിജു, ക്ഷേമകാര്യ ചെയർപേഴ്സൺ ഗീത സദാശിവൻ, എം.കെ.സജി, പ്രിസ്റ്റോ പി.തോമസ്, സീമ സജി എന്നിവരാണ് ധർണ നടത്തിയത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ ഉൗഴമനുസരിച്ചുളള രണ്ടാമത്തെ പ്രസിഡന്റായിരുന്നു കോൺഗ്രസ് അംഗമായ എം.എസ്. സിജു.

സ്റ്റേഡിയം നിർമാണത്തിന് മാസങ്ങൾക്ക് മുൻപ് ടെൻഡർ വിളിച്ചിട്ടും പണി ആരംഭിക്കുന്നതിനുളള നടപടികൾ പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്ന് അംഗങ്ങൾ ആരോപിച്ചു.