തിരുവല്ല: മാർത്തോമ്മാ ട്രോഫി ഫുടബോൾ ടൂർണമെന്റ് ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മാർത്തോമ്മാ കോളേജ് ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് എടത്വ സെന്റ് അലോഷ്യസ് കോളേജിനെ പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിൽ കടന്നു. രണ്ടാമത്തെ മത്സരത്തിൽ 3 നെതിരെ അഞ്ചു ഗോളുകൾക്ക് എസ്.ബി കോളേജ് ചങ്ങനാശ്ശേരി ടൈബ്രെക്കാരിൽ സാഫാ കോളേജ് വളാഞ്ചേരിയെ പരാജയപ്പെടുത്തി പ്രീ ക്വർട്ടറിൽ പ്രവേശിച്ചു. മാർത്തോമ്മാ കോളേജ് ഫുടബോൾ ടീം മുൻ ക്യാപ്റ്റൻ പി.ടി.തോമസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഡോ.എ.ജെ.നിജി, ഡോ. ഐസി കെ.ജോൺ, സാജൻ വർഗീസ്, ഡോ. ശാമുവേൽ മാത്യു, ഡോ.റെജിനോൾഡ് വർഗീസ് എന്നിവർ പ്രസംഗിച്ചു.
ഇന്ന് വൈകിട്ട് 3 .30 ന് ആദ്യമത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയും തിരുവല്ല മാർത്തോമ്മാ കോളേജും ഏറ്റുമുട്ടും. രണ്ടാമത്തെ മത്സരത്തിൽ ചങ്ങനാശ്ശേരി എസ്.ബി കോളേജ്, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിനെ നേരിടും.