gods
മാരാമൺ കൺവെൻഷനിൽ റവ. കെയ്മേരി ഗോഡ്സ് വർത്തി പ്രഭാഷണം നടത്തുന്നു

മാരാമൺ: സുവിശേഷത്തിന്റെ സാമൂഹികമായ പ്രസക്തി ക്രിസ്തുവിന്റെ കാലഘട്ടം മുതൽക്കേ ഉണ്ടായിരുന്നുവെന്ന് റവ.മോണോദീപ് ദാനിയേൽ പറഞ്ഞു. മാരാമൺ കൺവെൻഷനിൽ ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയുമായി ഇടപഴകാനും അതിനോടൊത്തു ജീവിക്കാനും സുവിശേഷം ഉദ്‌ബോധിപ്പിക്കുന്നു. ഈശോയുടെ വഴികാട്ടിയായി എത്തിയ സ്‌നാപക യോഹന്നാൻ പൂർണമായി പ്രകൃതി സ്‌നേഹിയായിരുന്നു. വെട്ടുക്കിളിയും കാട്ടുതേനും ഭക്ഷിച്ച് ഒട്ടകരോമം കൊണ്ടുള്ള വേഷവും ധരിച്ചാണ് യോഹന്നാൻ സുവിശേഷം അറിയിച്ചത്. ലളിതമായ ജീവിതരീതിയും ഉയർന്ന ചിന്തകളുമാണ് യോഹന്നാനിൽ ദൃശ്യമായത്. ഈശോയുടെ ശിഷ്യരും ദുരാഗ്രഹികളായിരുന്നില്ല. ക്രിസ്തു ദൈവപുത്രനാണെന്ന തിരിച്ചറിവ് അവർക്കുണ്ടായിരുന്നു. അത് അവരുടെ ജീവിതരീതി തന്നെ മാറ്റിമറിച്ചു. ക്രിസ്തുവിനെ പൂർണസമയം അനുഗമിക്കാനുള്ള ശക്തി സ്രോതസ് ഈ തിരിച്ചറിവായിരുന്നു. സുവിശേഷം രചിച്ച മാർക്കോസ് ഇത്തരത്തിൽ പൂർണമായി ഈശോയെ അനുഗമിച്ചിരുന്നയാളാണ്. അദ്ദേഹത്തിന്റെ സുവിശേഷത്തിൽ ക്രിസ്തു ദൈവപുത്രനെ സാക്ഷ്യം വളരെ വ്യക്തമായി നൽകുന്നതായി അദ്ദേഹം പറഞ്ഞു.
തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പ അദ്യക്ഷത വഹിച്ചു. രാവിലത്തെ യോഗത്തിൽ ബിഷപ് കെയ്‌മേരി ഗോഡ്‌സ് വർത്തി (ഓസ്‌ട്രേലിയ) യും വൈകുന്നേരം റവഡോജോൺ സാമുവേലും പ്രസംഗിച്ചു.