midhu
മരണമടഞ്ഞ മിഥുൻ കുമാർ

അടൂർ: ഗൾഫിൽ നിന്ന് നാട്ടിലെത്തിയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. പറന്തൽ നെല്ലിവിള തെക്കേതിൽ ഷീജയുടെ മകൻ മിഥുൻ കുമാർ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബൈപാസ് റോഡിൽ കരുവാറ്റ പള്ളിക്ക് സമീപമാണ് അപകടം. അടൂരിൽ നിന്ന് പറന്തലിലേക്കുള്ള യാത്രയ്ക്കിടെ ഇയാൾ സഞ്ചരിച്ചിരുന്ന ബുള്ളറ്റ് എതിരേേ വന്ന മിനി ടെമ്പോവാനുമായി കൂട്ടിയിടിക്കുകയായിരുന്നു. അടൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷാർജയിൽ ജോലി നോക്കി വന്ന മിഥുൻ കുമാർ നാട്ടിൽ എത്തിയതായിരുന്നു. മൃതദേഹം ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.