അടൂർ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. പുനലൂർ മുമ്പാവരിക്കുന്ന് വിശ്വമന്ദിരത്തിൽ ജഗനാഥൻ (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 5.30-ന് അടൂർ ശാസ്താംകോട്ട റോഡിൽ മണക്കാല താഴത്തുമൺ തപോവൻ സ്കൂളിന് സമീപമാണ് അപകടം. നെല്ലിമുകൾ ആനമുക്കിൽ ബന്ധുവിന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. അടൂർ ഗവ.ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.സംഭവ സമയത്ത് ജഗനാഥൻ മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഭാര്യ: :സിന്ധു.മക്കൾ: ജീവൻ, പ്രയാൺ