ആറൻമുള : പഞ്ചായത്തിൽ രൂക്ഷമായിരിക്കുന്ന കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. 48 കോളനികളുള്ള പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് ഭരണ സമിതി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി.കോട്ട,മയ്യാവ്,പുലിക്കുന്നുമല പ്രദേശങ്ങൽ ഉൾപ്പെടെ 17 വാർഡുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.ബി.ജെ.പി ആറൻമുള പഞ്ചായത്ത് പ്രസിഡന്റ് വി.സരേഷ് കുമാർ യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ സമിതി അംഗം ടി.സി.രവികുമാർ,പഞ്ചായത്ത് ജനറൽ സെക്രട്ടറി രാജശേഖരൻ നായർ,പഞ്ചായത്ത് അംഗങ്ങളായ വസന്ത് കുമാർ,സുജ സരേഷ്, കൃഷ്ണൻകുട്ടി, തുടങ്ങിയവർ സംസാരിച്ചു.