ചെന്നീർക്കര: കേന്ദ്രീയ വിദ്യാലയം വിവിധ തസ്തികകളിലെ നിയമനത്തിന് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. പ്രൈമറി ടീച്ചർ, ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ,യോഗ, സ്‌പോർട്‌സ്, ആർട്ട്, വർക്ക് എക്‌സ്പീരിയൻസ്, മ്യൂസിക്ക്) , നേഴ്‌സ്, കൗൺസിലർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയൻസ് , സോഷ്യൽ സയൻസ്, സംസ്‌കൃതം, കണക്ക് ), പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടർ സയൻസ്) തസ്തികകളിലാണ് നിയമനം. നിയമനത്തിനുളള അഭിമുഖം 18ന് നടക്കും. ഫോൺ 0468 2256000