ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ ലൈസൻസ് ഫീസും തൊഴിൽ കരവും വർദ്ധിപ്പിക്കുന്നതിനെതിരെ വ്യാപാരികൾ.സാമ്പത്തികമാന്ദ്യം,വ്യാപാരബാങ്കിംഗ് മേഖലയിലുള്ള വിവിധ പരിഷ്‌കാരങ്ങൾ എന്നിവമൂലം വ്യാപാരികൾ ഏറെ ബുദ്ധിമുട്ടികയാണ്.നഗരസഭ ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നതിൽ വ്യാപാരികൾ പ്രതിഷേധിച്ചു.വർദ്ധിപ്പിച്ച ലൈസൻസ് ഫീസ് പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കടയടപ്പ് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമിതി അറിയിച്ചു.ഏരിയാ പ്രസിഡന്റ് മുരുകേശന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഏരിയ സെക്രട്ടറി സതീഷ് കെ.നായർ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗങ്ങളായ സുനു തുരുത്തിക്കാട്,ബി.ഷാജിലാൽ,രാജേന്ദ്രൻ കെ.കെ,ലാലു വി.മാത്യു,ബിജു എന്നിവർ സംസാരിച്ചു.