കടമ്മനിട്ട: കടമ്മനിട്ട കലാവേദിയുടെ 54ാമത് വാർഷികാഘോഷം വീണാജാേർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡന്റ് എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് കടമ്മനിട്ട കരുണാകരൻ സമ്മാനങ്ങൾ വിതരണം ചെയ്തു.വി.കെ.പുരുഷോത്തമൻപിളള, പ്രൊഫ.കടമ്മനിട്ട വാസുദേവൻ പിളള,അമ്പിളി ഹരിദാസ്,കടമ്മനിട്ട മഹേഷ്കുമാർ,ഷാജി കിഴക്കേപ്പറമ്പിൽ, എ.എൻ.ഷീബ,ഷമിൾകുമാർ,സുനിൽ മെഗാ,കലാധരൻ കടമ്മനിട്ട തുടങ്ങിയവർ സംസാരിച്ചു.