തിരുവല്ല: സാമൂഹികമായി പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിച്ചേരാനായി ഭരണഘടനാ വിഭാവനം ചെയ്തിരിക്കുന്ന പ്രത്യേക സംവരണ തത്വം പാലിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ബാദ്ധ്യതയുണ്ടെന്നും ഭരണഘടനയുടെ സംരക്ഷകരായി ജനങ്ങൾ കാണുന്ന കോടതികളിലുള്ള വിശ്വാസം ഇല്ലാതാക്കരുതെന്നും വി.പി.എം.എസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഖജാൻജി എൻ.ബാബു,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.പീതാംബരൻ,ഇ.കെ.ഷിനു,സി.രാജേഷ്,പി.എ.പ്രദീപ്, സി.കുഞ്ഞുമോൻ, കെ.ടി.ശശി, വി.കെ.രാധാമണി,വി.എൻ.ഷാജി,പി.കെ.ബിജു,സി.ശ്രീകുമാർ,ബാബു കാവാലം, ആർ.രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.