പന്തളം: എസ്.ഡി.പി.ഐയുടെ അക്രമങ്ങൾക്കെതിരെ സിപിഎം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരിയ്ക്കലിൽ പ്രതിഷേധ സംഗമം നടത്തി.സി..പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജു ഉദ്ഘാടനം ചെയ്തു. എസ്. അരുൺ അദ്ധ്യക്ഷത വഹിച്ചു. വി.കെ.മുരളി, രാധാ രാമചന്ദ്രൻ ,സജിത്.പി.ആനന്ദ്, പി.കെ. ശാന്തപ്പൻ, ടി.കെ.സതി, എം.കെ. രാജു, കെ.കെ. സുധാകരൻ എന്നിവർ പ്രസംഗിച്ചു.