anusmaranam
പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള അനുസ്മരണം സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായർ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവല്ല: സാഹിത്യ അക്കാഡമി സെക്രട്ടറിയായിരുന്ന പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ളയെ നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പ്രൊഫ.ടി.കെ.ജി നായർ ഉദ്‌ഘാടനം ചെയ്തു. ബുക്ക് മാർക്ക് സെക്രട്ടറി എ.ഗോകുലേന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ. എ.ലോപ്പസ്, പമ്പാ കോളേജ് പ്രിൻസിപ്പൽ ഡോ.കെ.ഐശ്വര്യകുമാരി, പ്രൊഫ.ജി.രാജശേഖരൻ നായർ, ഡോ.വർഗീസ് മാത്യു, സുരേഷ് പരുമല, വി.ബാലചന്ദ്രൻ, ഡി.ആത്മലാൽ, പി.ആർ.മഹേഷ്‌കുമാർ, ഓ.സി.രാജു, ബെന്നി മാത്യു, കോളേജ് യൂണിയൻ ചെയർമാൻ അവിനാശ് വിശ്വൻ എന്നിവർ പ്രസംഗിച്ചു.