പന്തളം:മാനസികനിലതെറ്റിയ ഉളനാട് പുളിനിൽക്കുന്നതിൽ റെജി തോമസിനെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ഇലവുംതിട്ട ജനമൈത്രി പൊലീസ്. നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാളെ പൊലീസ് മുമ്പ് കോഴഞ്ചേരി ഗവ: ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു. ഇപ്പോൾ വീണ്ടും അസുഖം കൂടി തങ്ങളെ ക്രൂരമായി ഉപദ്രവിക്കുന്നുവെന്നും ആശുപത്രിയിലാക്കാൻ സഹായിക്കണമെന്നും കാട്ടി റെജിയുടെ ഭാര്യയും മക്കളും പൊലീസിനെ സമീപിച്ചിരുന്നു. ഇലവുംതിട്ട ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ടി.കെ വിനോദ് കൃഷ്ണന്റെ നിർദ്ദേശപ്രകാരം ജനമൈത്രി ബീറ്റ് ഓഫീസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ ചേർന്ന് വാർഡ് മെമ്പർ സജി വട്ടമോടിയിൽ, റെജിയുടെ ഭാര്യ ലീലു, മക്കൾ എന്നിവരുടെ സഹകരണത്തോടെ മാനസികാരോഗ്യകേന്ദ്രത്തിലെത്തിക്കുകയായിരുന്നു.