റാന്നി : ഉപാസന തിയറ്ററിൽ നടക്കുന്ന ചലച്ചിത്ര മേളയിൽ ഇന്ന് രാവിലെ 9.30ന് ഫെയിത്ത് അകിന്റെ ദി ഗോൾഡൻ ക്ലൗവ് പ്രദർശിപ്പിക്കും. 11.30ന് കിം കി ഡുക്കിന്റെ ദക്ഷിണ കൊറിയൻ ചിത്രമായ ദി നെറ്റ് . ഉത്തരകൊറിയയിൽ നിന്ന് അതിർത്തി കടന്ന് ദക്ഷിണ കൊറിയയിലെത്തിയ മുക്കുവന്റെ കഥയാണിത്. ഉച്ചയ്ക്ക് 2ന് നദൈനി ലബാക്കിയുടെ കപർന്നഹ്, വൈകിട്ട് 6.30ന് സൈമൺ കുരുവിളയുടെ ഒരു നല്ല കോട്ടയംകാരൻ, രാത്രി 9ന് കാന്റമീർ ബലാഗോവിന്റെ ബീൻപോൾ എന്നിവ പ്രദർശിപ്പിക്കും. രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സാധാരണക്കാരുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.