റാന്നി: നാറാണംമൂഴി കടുമീൻചിറ അരുവിപ്പുറം മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 14മുതൽ 23വരെ നടക്കും. ഇന്ന് രാവിലെ ഏഴ് മുതൽ കടുമീൻചിറ കൈലാസ് ഭജന സമിതിയുടെ അഖണ്ഡനാമജപ യജ്ഞം നടക്കും. ഇന്നും നാളെയും രാവിലെ 10ന് കലശാഭിഷേകം.14ന് രാവിലെ 6.30ന് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിയുടെ കാർമികത്വത്തിൽ കൊടിയേറ്റ്. തുടർന്ന് ഭദ്രദീപ പ്രതിഷ്ഠ. ഉച്ചയ്ക്ക് ഒന്നിന് കൊടിയേറ്റ് സദ്യ.രാത്രി എട്ടിന് ഭജന.16ന് രാവിലെ 11ന് ഉത്സവബലി.യജ്ഞശാലയിൽ ഉണ്ണിയൂട്ട് പൂജ.17ന് വൈകിട്ട് അഞ്ചിന് യജ്ഞശാലയിൽ വിദ്യാഗോപാല മന്ത്രാർച്ചന.രാത്രി എട്ടിന് നൃത്തനാടകം.18ന് രാവിലെ 11ന് സർപ്പത്തറയിൽ നൂറുംപാലും.രാത്രി 7.30ന് എഴുന്നെളളത്ത്.യജ്ഞശാലയിൽ രാവിലെ 10.30ന് രുഗ്മിണി സ്വയംവരഘോഷയാത്ര.19ന് പതിവ് ചടങ്ങുകൾക്ക് പുറമേ രാത്രി എട്ടിന് കലാസന്ധ്യ.20ന് രാവിലെ 11ന് യജ്ഞശാലയിൽ നിന്ന് അവഭൃതസ്നാന ഘോഷതയാത്ര.തുടർന്ന് യജ്ഞ സമർപ്പണം.രാത്രി ഒൻപതിന് ശ്യാമമാധവം നൃത്തനാടകം.21ന് രാവിലെ എട്ടിന് കാവടി ഘോഷയാത്ര.തുടർന്ന് ശിവപുരാണ പാരായണം.വൈകിട്ട് 4.30ന് എഴുന്നെളളത്ത്.രാത്രി 10ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികലയുടെ പ്രഭാഷണം. 22ന് രാവിലെ എട്ട് മുതൽ ശിവപുരാണ പാരായണം.രാത്രി എട്ടിന് നൃത്തനൃത്യങ്ങൾ. 23ന് രാവിലെ എട്ടിന് കൊടിയിറക്ക്,ആറാട്ട് ഘോഷയാത്ര.