നാരങ്ങാനം: കോഴഞ്ചേരി- മണ്ണാറക്കുളഞ്ഞി റോഡിന്റെ നിർമ്മാണം അവസാന ഘട്ടത്തിലെത്തി.15. 200 കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് 20.50 കോടി മുടക്കിയാണ് പുനർനിർമ്മിച്ചിരിക്കുന്നത് .കോഴഞ്ചേരി ,നാരങ്ങാനം, മൈലപ്ര, പഞ്ചായത്തുകളിലൂടെ പോകുന്ന റോഡ് ആറന്മുള, റാന്നി നിയമസഭാ മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. നാരങ്ങാനം ഗ്രാമ പഞ്ചായത്തിലൂടെയാണ് റോഡ് ഏറ്റവും ദൂരം പോകുന്നത്. നിർമ്മാണം പൂർത്തിയായ വലിയകുളം, വട്ടക്കാവ്,മഠത്തുംപടി, ആലുങ്കൽ , കടമ്മനിട്ട , കല്ലേലി, മൈലപ്ര, ജംഗ്ഷനുകൾ വീതി കൂട്ടി സൈഡിൽ കട്ടകൾ പാകി. സൈൻ ബോർഡുകൾ , ക്രാഷ് കാരിയർ ,ഡിഫ്‌ളറ്റിംഗ് ലൈറ്റുകൾ എന്നിവസ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് അവശേഷിക്കുന്നത് . ഈ മാസത്തോടെ ഇതും പൂർത്തിയാക്കുമെന്ന് അധികൃതർ പറഞ്ഞു. മാർച്ച് പകുതിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.