കുന്നന്താനം: 96ാം ദേവിവിലാസം എൻ.എസ്.എസ് കരയോഗവും,മല്ലപ്പള്ളി ജോർജ്ജ് മാത്തൻ മിഷ്യൻ ആശുപത്രിയുമായി ചേർന്ന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 15ന് രാവിലെ 9.30 മുതൽ 1.30 വരെ കരയോഗം ഹാളിൽ നടക്കും.ജനറൽ മെഡിസിൻ,ജനറൽ സർജറി,പീഡിയാട്രിക്‌സ്,ഓർത്തോപീഡിക്‌സ് തുടങ്ങിയ വിഭാഗങ്ങളിൽ പരിശോധനയും സൗജന്യ മരുന്ന് വിതരണവും ഉണ്ടായിരിക്കും.അന്നേദിവസം രാവിലെ 8.30 മുതൽ റജിസ്‌ട്രേഷൻ ആരംഭിക്കും.ഫോൺ: 9539175456.