പത്തനംതിട്ട: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ നേത്യത്വത്തിൽ കെ.എ.എസ് പരീക്ഷ എഴുതുന്നവർക്കായി മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബ് നയിക്കുന്ന ക്ലാസിന്റെ തൽസമയ സംപ്രേഷണം ഇന്ന് രാവിലെ 10 മുതൽ വൈകുന്നേരം 5വരെ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, അടൂർ ഐ.എച്ച്.ആർ.ഡി അപ്ലയിഡ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ നടക്കും. കെ.എ.എസ് പരീക്ഷക്ക് അപേക്ഷിച്ചവർക്കും, വരും കാലങ്ങളിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുവർക്കും പങ്കെടുക്കാം. ഫോൺ:9446100081