12-ksspu

കലഞ്ഞൂർ: കെ. എസ്. എസ്. പി.യു. കലഞ്ഞൂർ യൂണിറ്റ് വാർഷികം വൈസ് പ്രസിഡന്റ് കെ. ആർ. ഭാസ്‌കരന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ. ബി. രാജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ജെ. ആർ. സഹദേവൻ നായർ പ്രവർത്തന റിപ്പോർട്ടും ജി. ഗൗതമി വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി പി. രാമചന്ദ്രൻപിള്ള മുഖ്യപ്രഭാഷണം നടത്തി. പറക്കോട് ബ്ലോക്ക് സെക്രട്ടറി ആർ. ബാലചന്ദ്രൻപിള്ള സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രൊഫ. ആർ. ബാലകൃഷ്ണപിള്ള മുതിർന്ന അഗംങ്ങളെ ആദരിച്ചു. യൂണിറ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കലാമത്സരങ്ങളിൽ വിജയികളായവർക്ക് ഫാ. വി. റ്റി. തോമസ് കോർ എപ്പിസ്‌കോപ്പ സമ്മാനങ്ങൾ വിതരണം ചെയ്തു. ആർ. സുരേന്ദ്രൻ നായർ സ്വാഗതവും ജി. പത്മിനിയമ്മ നന്ദിയും പറഞ്ഞു. ജോൺ മാത്യു, എൻ.കരുണാകരൻ നായർ, വി. ജി. ശശിധരൻ, കെ. പി. പത്മാക്ഷിയമ്മ, കെ. ജലജാമണി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ- ആർ. സുരേന്ദ്രൻ നായർ (പ്രസിഡന്റ്), ജെ. ആർ. സഹദേവൻ നായർ (സെക്രട്ടറി), ജി. ഗൗതമി (ട്രഷറർ)