അടൂർ : സ്കൂൾവിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു. കടമ്പനാട് കല്ലുകുഴി സെന്റ് തോമസ് ഹൈസ്കൂളിലെ എട്ടാം ക്ളാസ് വിദ്യാർത്ഥികളായ നെല്ലിമുകൾ പുതിയ വീട്ടിൽ ഷാജന്റെ മകൾ പ്രൈസി ഷാജൻ,(13), ആനമുക്ക് സ്വദേശിനി വിദ്യ, നെല്ലിമുകൾ കടയ്ക്കാട് വീട്ടിൽ സജീവിന്റെ മകൾ നികിത (11), വിദ്യ (12) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ സ്കൂളിന് സമീപമാണ് അപകടം . അടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.