പത്തനംതിട്ട: എ.എെ. വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽ.എെ.സിയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംരക്ഷണ ശൃംഖല നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. ആർ.ജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജയിന്റ് സെക്രട്ടറി സുഹാസ് എം.ഹനീഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.ബൈജു, അനീഷ് ചുങ്കപ്പാറ, ശ്രീനാദേവി, എസ്.അഖിൽ, സന്തോഷ് കൊല്ലംപടി, എം.വി.പ്രസന്നകുമാർ, ശ്യാമശിവൻ, ബിബിൻ ഏബ്രഹാം, അബ്ദുൾ ഷുക്കൂർ, ഹനീഷ്, അജിത്ത്, യു.ആർ.രഘു എന്നിവർ സംസാരിച്ചു.