തിരുവല്ല: നിരണം തൃക്കപാലീശ്വരം ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ 11ന് നിറപറ പാൽപ്പായസം 11.30ന് പ്രഭാഷണം വൈകിട്ട് ഭജൻസ് 14ന് വൈകിട്ട് ഏഴിന് കുട്ടികളുടെ കലാപരിപാടികൾ 15ന് വൈകിട്ട് 7.30ന് നൃത്തസന്ധ്യ വൈകിട്ട് ഏഴിന് തിരുവാതിര 17ന് 10ന് മുക്കുറ്റി അർച്ചന വൈകിട്ട് ഏഴിന് കാലൻകോലം എഴുന്നെള്ളിപ്പ് 18ന് വൈകിട്ട് 7.30ന് നൃത്തസന്ധ്യ 19ന് വൈകിട്ട് 7.30ന് സംഗീതകച്ചേരി 20ന് വൈകിട്ട് 5.30ന് താലംവരവ് വൈകിട്ട് 7.30ന് ബാലെ ശിവരാത്രി ദിനമായ 21ന് വൈകിട്ട് 4.30ന് കണ്ണശസ്മൃതി സാംസ്കാരിക സമ്മേളനം, 6.45ന് ദീപാരാധന,8 മുതൽ കലശാഭിഷേകം,10.30ന് അത്താഴപൂജ,11ന് ശ്രീഭൂതബലി,12ന് മഹാശിവരാത്രി പൂജ.