പത്തനംതിട്ട : പെൻഷൻകാരുടെ ഡി.എ കുടിശിക ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മാർച്ചും ധർണയും നടത്തി. പ്രസിഡന്റ് ബിജിലി ജോസഫ് ഉദ്ഘാടനം ചെയ്തു. ചെറിയാൻ ചെന്നീർക്കര, എൻ. ദേവരാജൻ, പി.എം കുഞ്ഞുമോൻ, ഏബ്രഹാം വി. ചാക്കോ, ജോൺ തോമസ് മാമ്പ്ര, എം. ആർ. ജയപ്രകാശ്, വിത്സൺ തുണ്ടിയത്ത്, എം.എ ജോൺ, എൻ. സുന്ദരൻ നായർ തുടങ്ങിയവർ സംസാരിച്ചു.