പത്തനംതിട്ട: വിവിധ ആവശ്യങ്ങളുന്നയിച്ച് ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കളക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് മാത്യു വർഗീസ് ഉദ്ഘാടനം ചെയ്തു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.കെ.ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ബാബുജോസഫ്,ഖജാൻജി രാജൻ വർഗീസ്,ഭാരവാഹികളായ വി.വി.ജോൺ, പി.കെവിജയൻ, എം.എൻ.സുരേഷ് കുമാർ,കെ.ജെ.തോമസ് തുടങ്ങിയവർ സംസാരിച്ചു.