തിരുവല്ല: എസ്.എൻ.ഡി.പി യോഗം ചാത്തങ്കരി ശാഖയുടെ അർദ്ധനാരീശ്വര ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവം 14 മുതൽ 21വരെ നടക്കും.14ന് രാവിലെ 10നും 10.30നും മദ്ധ്യേ മേൽശാന്തി ഹരിനാരായണൻ ശർമ്മ കൊടിയേറ്റ് നിർവഹിക്കും.ദിവസവും രാവിലെ മുതൽ വിശേഷാൽ പൂജകൾ,ഒന്നിന് അന്നദാനം 6.30ന് ദീപക്കാഴ്ച തുടർന്ന് ഭഗവതിസേവ എന്നിവ നടക്കും.15ന് രാവിലെ 9.30ന് വിശേഷാൽ നെയ്‌വിളക്ക് അർച്ചന 16ന് രാവിലെ 9.30ന് സർപ്പംപൂജ 18ന് രാത്രി എട്ടിന് നാടൻപാട്ടും ദൃശ്യാവിഷ്ക്കാരവും 19ന് രാവിലെ 9ന് മഹാഗുരുപൂജ വൈകിട്ട് ഏഴിന് നൃത്തനൃത്യങ്ങൾ. 20ന് രാത്രി എട്ടിന് പള്ളിവേട്ട പുറപ്പാട് 8.45ന് താലപ്പൊലി വരവ് 21ന് രാവിലെ 5.45ന് അഷ്ടദ്രവ്യ ഗണപതിഹോമം,9ന് കാഴ്ചശ്രീബലി, 10ന് രവിവാരാ പാഠശാല കുട്ടികൾക്കുള്ള സമ്മാനദാനവും മൂത്തകുന്നേൽ ശിവാനന്ദനെ ആദരിക്കലും സമ്മേളനം തിരുവല്ല യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ ഉദ്‌ഘാടനം ചെയ്യും.ശാഖാ ചെയർമാൻ കെ.എം.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ സന്ദേശം നൽകും.യൂണിയൻ കൺവീനർ അനിൽ എസ്.ഉഴത്തിൽ മുഖ്യപ്രഭാഷണം നടത്തും.ശാഖാ കൺവീനർ എ.ആർ.രാജേഷ്, വൈസ് ചെയർമാൻ കെ.കെ.മോഹനൻ എന്നിവർ പ്രസംഗിക്കും.12ന് ആനയൂട്ട്,1ന് സമൂഹസദ്യ ഏഴിന് ഭക്തിഗാനാമൃതം 9ന് ആറാട്ട് പുറപ്പാട്,താലപ്പൊലി,11ന് ആറാട്ടു വരവ്.