തിരുവല്ല: കവിയൂർ വൈ.എം.സി.എയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിന്റെ ഊർജ്ജ സംരക്ഷണ ബോധവൽക്കരണ പദ്ധതിയായ ഊർജ്ജ കിരൺ മൂന്നാംഘട്ടത്തിന്റെ ഉദ്ഘാടനവും ബോധവൽക്കരണ കൈപ്പുസ്തകത്തിന്റെ വിതരണവും ആഞ്ഞിലിത്താനം ഗവ.സ്കൂൾ ഹെഡ്മിസ്ട്രസ് എസ്. ബിന്ദു നിർവഹിച്ചു. റെജിപോൾ ക്ലാസ് നയിച്ചു. ജി.സ്കറിയ തമ്പി, ജീൻസി ജോൺസൺ എന്നിവർ പ്രസംഗിച്ചു.