റാന്നി ധർമ്മ ബോധമുള്ളവന് ഒരു ജീവിയേയും ഹിംസിക്കാൻ കഴിയില്ലെന്ന് ആലുവ അദ്വൈതാശ്രമത്തിലെ സ്വാമി നാരായണ ഋഷി പറഞ്ഞു. മാടമൺ ശ്രീനാരയണ കൺവെൻഷന്റെ നാലാം ദിവസം ജീവകാരുണ്യ പഞ്ചകം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടെങ്കിലും മൃഗവാസന വെടിയാതെ മനുഷ്യന് ശ്രേഷ്ഠത കൈവരിക്കാൻ കഴിയില്ല. ബ്രഹ്മത്തെ അവലോകനം ചെയ്യാൻ ബുദ്ധി വൈഭവം വേണമെന്ന് അദ്ദേഹം പറഞ്ഞു.
യോഗം അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം സി.ഡി മോഹനൻ അദ്ധ്യക്ഷനായിരുന്നു. യുണിയൻ ചെയർമാൻ പി.ആർ അജയകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ എം.എസ് ബിജുകുമാർ, വി.ജി കിഷോർ ,പി.എൻ ചന്ദ്രപ്രസാദ്, കെ. ഡി മോഹനൻ, പി.കെ ലളിതമ്മ, കെ.ബി മോഹൻ, കെ.കെ സോമരാജൻ, ഗുരുധർമ്മ പ്രചരണ സഭ ഭാരവാഹികളായ പി.എൻ. മധുസൂദനൻ, സി.എസ് വിശ്വംഭരൻ, വനിതാസംഘം കൺവീനർ ലിഞ്ചു സജി ,എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ശേഷം ചവറ തുളസിയുടെ കഥാപ്രസംഗംനടന്നു. വൈകിട്ട് ഗുരു പുഷ്പാഞ്ജലിയും ദീപാരാധന യും ഉണ്ടായിരുന്നു.
ഇന്ന് രാവിലെ 7 ന് ഗുരുഭാഗവത പാരായണം, 8 ന് പ്രാർത്ഥന, 9 ന് ഗുരു പുഷ്പാഞ്ജലി, 9.30 മുതൽ സമൂഹപ്രാർത്ഥന, 10 ന് പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി സന്ദേശം നൽകും.
10.30 ന് കേരളം ശ്രീനാരായണ ഗുരു ദേവന് മുമ്പും പിമ്പും എന്ന വിഷയത്തിൽ ഗുരു നാരായണ സേവാനികേതിനിലെ ജെമിനി തങ്കപ്പൻ ക്‌ളാസെടുക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം പി.കെ ലളിതമ്മ അദ്ധ്യക്ഷയാകും
2 ന് ചേരുന്ന വനിത യുവജന സമ്മേളനം മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്യും.
യൂണിയൻ ചെയർമാൻ പി.ആർ.അജയകുമാർ അദ്ധ്യക്ഷനാകും.