തിരുവല്ല: പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ142 -ാം ജന്മദിന മഹോത്സവത്തിന് പ്രത്യക്ഷ രക്ഷാദൈവസഭ (പി.ആർ.ഡി.എസ്.) ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർ നഗറിൽ നാളെ കൊടിയേറും.രാവിലെ 8ന് വിശുദ്ധസന്നിധാനങ്ങളിലെ പ്രാർത്ഥനക്ക് ശേഷം ശ്രീകുമാരഗുരുദേവ മണ്ഡപത്തിൽ പ്രത്യേക പ്രാർത്ഥന നടത്തും.തുടർന്ന് 9ന് പി.ആർ.ഡി.എസ് പ്രസിഡണ്ട് വൈ.സദാശിവൻ കൊടിയേറ്റും.തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്പാർച്ചന നടക്കും.10ന് സഭയിലെ കുട്ടികൾക്ക് തയാറാക്കിയ പാഠപുസ്തകം സഭാ പ്രസിഡണ്ട് പ്രകാശനം ചെയ്യും.11ന് കുമാരദാസ സംഘം ക്യാപ്റ്റന്മാരുടെ പ്രത്യേക യോഗം നടക്കും. 3ന് എട്ടുകര സംഗമവും ആചാര്യകലാക്ഷേത്രം സംഘടിപ്പിക്കുന്ന സംഗീതാരാധനയും നടക്കും.4ന് ളേച്ചിമാതാ മണ്ഡപത്തിൽ നിന്നും ശ്രീകുമാരഗുരുദേവ മണ്ഡപത്തിലേക്ക് ആരംഭിക്കുന്ന പൊയ്ക പ്രദിക്ഷണവും,രാത്രി 8ന് എട്ടുകര കൺവീനർ സി.കെ.ജ്ഞാനശീലന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളവും പി.ആർ.ഡി.എസ് പ്രസിഡണ്ട് വൈ.സദാശിവൻ ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡണ്ട് എം. പൊന്നമ്മ മുഖ്യപ്രഭാഷണവും ഗുരുകുല ഉപശ്രേഷ്ഠൻ ഇ.ടിരാമൻ അനുഗ്രഹപ്രഭാഷണവും നടത്തും.