കിഴക്കുപുറം: എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആൻഡ് സയൻസ് കോളേജിനായി കിഴക്കുപുറത്ത് പണികഴിപ്പിച്ച കെട്ടിടസമുച്ചയം 26 ന് 11 ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജ്‌മെന്റ് പ്രതിനിധിയും, യോഗം പത്തനംതിട്ട യൂണിയൻ സെക്രട്ടറിയുമായ ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ പ്രസിഡന്റും, സ്വാഗതസംഘം ചെയർമാനുമായ കെ.പത്മകുമാർ മുഖ്യ പ്രഭാഷണം നടത്തും. കെ.യു. ജനീഷ് കുമാർ എം.എൽ. എ വിശിഷ്ടാതിഥിയായിരിക്കും. .യോഗം എഡ്യൂക്കേഷണൽ സെക്രട്ടറി റ്റി.പി.സുദർശനൻ കോളേജ് മാഗസിൻ പ്രകാശനം ചെയ്യും. .യോഗം അസിസ്റ്റന്റ് സെക്രട്ടറി ടി.പി.സുന്ദരേശൻ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, എം.ജി.സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ പ്രൊഫ: വി.എസ്. പ്രവീൺ, കോന്നി എസ്.എ.എസ്.എസ്.എൻ.ഡി.പി.യോഗം കോളേജ് പ്രിൻസിപ്പൽ ഡോ : ബിജു പുഷ്പൻ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രജനി, പി.റ്റി.എ. വൈസ് പ്രസിഡന്റ് പി.ഡി. സരേഷ് കുമാർ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ: എം.എൻ.സലിം, കോളേജ് യൂണിയൻ ചെയർമാൻ ആദർശ് രാജ് തുടങ്ങിയവർ സംസാരിക്കും.