പത്തനംതിട്ട : മൂലൂർ എസ്.പത്മനാഭ പണിക്കരുടെ 151-ാം ജയന്തി ദിനമായ 21ന് വൈകിട്ട് 3 ന് ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിൽ മൂലൂർ അവാർഡ് സമർപ്പണ സമ്മേളനം നടക്കും. വീണാ ജോർജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമ്മരാജ് അടാട്ട് 34-ാമത് മൂലൂർ അവാർഡും പ്രശസ്തിപത്രവും വിനോദ് വൈശാഖിക്കും നവാഗത കവികൾക്കായുള്ള ആറാമത് മൂലൂർ പുരസ്‌കാരവും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണനും സമ്മാനിക്കും. വിനോദ് വൈശാഖിയുടെ 'കൈതമേൽപച്ചയ്ക്ക് 25001 രൂപയും പ്രശസ്തിപത്രവും സുഭാഷ് കുഞ്ഞുകൃഷ്ണന്റെ വരാൻ പോകുന്ന ഇൻസ്റ്റലേഷൻസ് എന്ന കവിതയ്ക്ക് 10001 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരമായി ലഭിക്കുന്നത്. മൂലൂർ സ്മാരക സമിതി പ്രസിഡന്റ് പി.വി. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും.