പത്തനംതിട്ട : വനിതാ വികസന കോർപ്പറേഷൻ വനിതകൾക്കായി നടത്തുന്ന വനിതാ സ്വയം സംരംഭക ജില്ലാതല വായ്പാമേള ഇന്ന് രാവിലെ 10 ന് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കെ.യു ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ അദ്ധ്യക്ഷത വഹിക്കും.
വനിതാ വികസന കോർപ്പറേഷൻ ഡയറക്ടർ കമലാ സദാനന്ദൻ മുഖ്യ പ്രഭാഷണവും അപേക്ഷാ ഫോം വിതരണോദ്ഘാടനവും നിർവഹിക്കും. കേരളത്തിലെ പരമാവധി സ്ത്രീകളിൽ വിവിധ വായ്പാ പദ്ധതികളേക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സ്ഥാപനത്തിന്റെ സഹായം ജില്ലയിലുള്ള വനിതാ സംരംഭകർക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് വായ്പാമേള സംഘടിപ്പിക്കുന്നത്.