പത്തനംതിട്ട: അദ്ധ്യാപക പാക്കേജ് അട്ടിമറിക്കുന്ന ബഡ്ജറ്റ് നിർദ്ദേശത്തിനെതിരെ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌​സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനവും ധർണയും ന​ടത്തി. സംസ്ഥാന നിർവാഹക സമിതിയം​ഗം എസ്. പ്രേമിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന ട്രഷ​റർ എസ്. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ട​റി വി. ജി. കിഷോർ, പി. എ. അബ്ദുൾ കരിം, വർഗീസ് ജോസഫ്, ജോൺ സാമുവൽ, കെ. ജി. റെ​ജി, എം. എം. ജോസഫ്, ദിലീപ് കുമാർ, ഫിലിപ്പ് ജോർജ്, വിൽസൻ തുണ്ടിയത്ത്, ഫ്രഡി ഉമ്മൻ, എച്ച്. ഹസീ​ന, വി. റ്റി. ജയശ്രീ, എസ്. ചിത്ര, ജോൺ ജോയി എന്നിവർ പ്രസംഗിച്ചു.