പത്തനംതിട്ട : ശബരിമല കുംഭമാസ പൂജയോടനുബന്ധിച്ച് പമ്പാ ത്രിവേണി സ്‌നാന സരസിലും അനുബന്ധ കടവുകളിലും ജലക്ഷാമം രൂക്ഷമായതിനെ തുടർന്ന് പമ്പാ അണക്കെട്ട് തുറക്കുന്നതിന് കക്കാട് കെ.എസ്.ഇ.ബി ഡാം സുരക്ഷാ ഡിവിഷൻ എക്‌സിക്യുട്ടീവ് എൻജിനിയർക്ക് കർശന നിബന്ധനകളോടെ ജില്ലാ കളക്ടർ പി.ബി.നൂഹ് അനുമതി നൽകി . 12 മുതൽ 18 വരെ പ്രതിദിനം 25,000 ഘന അടി ജലം തുറന്നു വിടുന്നതിനാണ് അനുമതിയുള്ളത്. മാരാമൺ കൺവെൻഷൻ തീർത്ഥാടകരും പമ്പാ തീരവാസികളും ജാഗ്രത പുലർത്തണം.