പ്രമാടം: ഗ്രാമപഞ്ചായത്തിലെ ഗൃഹചൈതന്യം പദ്ധതിയുടെ ഉദ്ഘാടനം തെങ്ങുംകാവിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോബിൻപീറ്റർ നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആനന്ദവല്ലിഅമ്മ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. ജി. മാത്യു, അന്നമ്മ ഫിലിപ്പ്, കെ. കെ. നെഹ്രു, ദീപാ രാജൻ, അശ്വതിസുഭാഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മിനി മറിയം ജോർജ്, അനിൽ, ശരത് എന്നിവരും പ്രസംഗിച്ചു. തൊഴിലുറപ്പ് തൊഴിലാളികളെ ഉൾപ്പെടുത്തി, തെങ്ങുംകാവ് ഗവൺമെന്റ് എൽ പി സ്‌കൂളിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കിയത്. വേപ്പിൻ തൈകളും കറിവേപ്പിൻ തൈകളുമാണ് വളർത്തിയത്. 35 തൊഴിലാളികൾക്കായി 630 തൊഴിൽ ദിനങ്ങൾ ലഭിച്ച പദ്ധതിയിൽ 25 സെന്റ് സ്ഥലം ഉപയോഗപ്പെടുത്തി രണ്ടായിരത്തിലധികം കറിവേപ്പിൻ തൈകളും നാലായിരത്തിലധികം വേപ്പിൻ തൈകളും ഉൽപാദിപ്പിച്ചു.